പൊന്നാനി: പൊന്നാനി ഈശ്വരമംഗലത്ത് കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. വീട് നിർമാണ ജോലികളിൽ ഏർപ്പെട്ടവർക്കാണ് കടന്നൽകുത്തേറ്റത്. മൂന്നുപേർക്ക് സാരമായ പരിക്കുണ്ട്.
പൊന്നാനി സ്വദേശികളായ പുള്ളിവളപ്പിൽ ബദറു (55), മാളിയേക്കൽ ദിനേശൻ (45), പുളിച്ചിൽ അയ്യൂബ് (57) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. നടുവിള വീട്ടിൽ ശശിധരൻ (63), കണ്ടൻശ്ശേരി ജമാൽ (45), മാളിയേക്കൽ മുജീബ് (45) എന്നിവർക്കും പരിക്കേറ്റു.
നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെ 10.30ഓടെ കൂട്ടമായി എത്തിയ കടന്നലുകൾ തൊഴിലാളികളെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. തീകത്തിച്ചാണ് കടന്നലുകളെ തുരത്തിയത്. പരിക്കേറ്റവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.