തുവ്വൂർ: ആക്രമിക്കുകയായിരുന്ന തെരുവുനായിൽനിന്ന് അഞ്ച് വയസ്സുകാരനെ രക്ഷിച്ചത് വല്ല്യുമ്മയുടെ ആത്മധൈര്യം. മാതോത്ത് ജുമാമസ്ജിദിന് സമീപത്തെ കുന്നുമ്മൽ ശാഹുൽ ഹമീദിെൻറ മകൻ റാസിം മുഹമ്മദിനാണ് (അഞ്ച്) വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ നായുടെ അക്രമത്തിൽ സാരമായ പരിക്കേറ്റത്. വീട്ടുമുറ്റത്ത് ഒറ്റക്ക് സൈക്കിളിൽ കളിച്ച് കൊണ്ടിരിക്കെയാണ് കുട്ടിയുടെ ദേഹത്തേക്ക് നായ ചാടി കയറിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് മുറ്റത്തേക്കിറങ്ങിയ 62കാരി ഇജ്ജാദിയ കുട്ടിയെ നായ കടിച്ചുകീറുന്ന രംഗമാണ് കണ്ടത്.
രണ്ടാമതൊന്ന് ആലോചിക്കാതെ നായെ വലിച്ചിടുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ വല്ല്യുമ്മ ഇജ്ജാദിയ്യക്കും കടിയേറ്റു. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടിയതിനാലാണ് മറ്റു അപകടങ്ങൾ സംഭവിക്കാതിരുന്നത്. സാരമായി മുറിവേറ്റ കുട്ടിയുടെ നെറ്റിയിൽ 14 തുന്നുണ്ട്. കണ്ണിനു പരിക്കുണ്ട്. കാലിന് അടിയിൽ കടിയേറ്റ് ആഴത്തിലുള്ള മുറിവുണ്ട്. മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായതിനാൽ നാട്ടുകാർ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.