പട്ടർനടക്കാവ്: അങ്ങാടിയിൽ കടകൾക്കും പാർക്കിങ് വാഹനങ്ങൾക്കും മീതെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചീനി മരങ്ങൾ ഭീഷണിയുയർത്തുന്നതായി പരാതി. മഴയത്താണ് കൊമ്പുകൾ കനം തൂങ്ങി താഴോട്ട് കൂടുതൽ തൂങ്ങിനിൽക്കുന്നത്. രണ്ട് വർഷം മുമ്പ് വ്യാപാരികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് ഇടപെട്ട് റോഡിലേക്ക് തൂങ്ങിനിന്ന കൊമ്പ് മുറിച്ചുമാറ്റിയിരുന്നു.
ചന്തപ്പറമ്പിൽ ചീനി മരത്തിന്റെ ഇലകൾ കൊഴിഞ്ഞ് പഞ്ചായത്ത് പൊതുകിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായതായും പരാതിയുണ്ട്. മരങ്ങൾ അങ്ങാടിയിലും ചന്തപ്പറമ്പിലും തണൽ പരത്തുന്നത് അനുഗ്രഹമാണെങ്കിലും ഇതിൽ അധിവസിക്കുന്ന നൂറുകണക്കായ പക്ഷികളുടെ വിസർജ്യം പൊതുജനത്തിന് ശല്യമായിട്ടുണ്ട്. പക്ഷികളെ ഉപദ്രവിക്കാതെ അപകടനിലയിൽ തൂങ്ങിനിൽക്കുന്ന കൊമ്പുകൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.