എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം ഈ​സ്​​റ്റ്​ ജി​ല്ല ക​മ്മി​റ്റി പൂ​ക്കോ​ട്ടൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ര്‍ സ​മ​ര സ്മൃ​തി സം​ഗ​മം സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


എ​സ്.​വൈ.​എ​സ് മ​ല​ബാ​ര്‍ സ​മ​ര സ്മൃ​തി സം​ഗ​മം

മ​ല​പ്പു​റം: '1921 സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​െൻറ സ്മൃ​തി​കാ​ല​ങ്ങ​ള്‍' ശീ​ര്‍ഷ​ക​ത്തി​ല്‍ മ​ല​ബാ​ര്‍ സ​മ​ര​ത്തി​െൻറ നൂ​റാം വാ​ര്‍ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം ഈ​സ്​​റ്റ്​ ജി​ല്ല ക​മ്മി​റ്റി പൂ​ക്കോ​ട്ടൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ര്‍ സ​മ​ര സ്മൃ​തി സം​ഗ​മം സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വേ​ഷ​പ്ര​ച്ഛ​ന്ന​രാ​യി മ​ല​ബാ​റി​ലെ ചി​ല​യി​ട​ങ്ങ​ളി​ല്‍ മു​സ്​​ലിം​ക​ളെ​യും ചി​ല​യി​ട​ങ്ങ​ളി​ല്‍ ഹി​ന്ദു​ക്ക​ളെ​യും വ​ധി​ച്ച​തി​നു പി​ന്നി​ല്‍ ഹി​ന്ദു- മു​സ്‌​ലിം ക​ലാ​പ​വും അ​ധി​കാ​രം നി​ല​നി​ര്‍ത്തു​ക​യെ​ന്ന​തും മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​തി​െൻറ പേ​രി​ല്‍ കൊ​ന്നാ​ര​യി​ല്‍ ഹി​ന്ദു​ക്ക​ള്‍ നി​ര​പ​രാ​ധി​ക​ളാ​വു​മ്പോ​ള്‍ കാ​വ​നൂ​രി​ല്‍ മു​സ്‌​ലിം​ക​ള്‍ അ​പ​രാ​ധി​ക​ളാ​വു​ന്ന​ത് ശ​രി​യാ​യ നി​രീ​ക്ഷ​ണ​മ​ല്ലെ​ന്നും ഇ​ത് സം​ഘ്പ​രി​വാ​ര്‍ ച​രി​ത്ര​ത്തോ​ട് ചെ​യ്യു​ന്ന ച​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​സ്ത ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഇ​ബ്‌​റാ​ഹീം ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​അ​ബൂ​ബ​ക്ക​ര്‍, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, പി.​എ. സ​ലാം പൂ​ക്കോ​ട്ടൂ​ര്‍, അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ഐ​ദ്രൂ​സി, എ​സ്.​വൈ.​എ​സ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി.​എം ഇ​സ്ഹാ​ഖ്, ക​രു​വ​ള്ളി അ​ബ്​​ദു​റ​ഹീം, പി.​പി മു​ജീ​ബ് റ​ഹ്​​മാ​ന്‍, സോ​ണ്‍ പ്ര​സി​ഡ​ൻ​റ്​ ദു​ല്‍ഫു​ഖാ​ര്‍ അ​ലി സ​ഖാ​ഫി, സി​ദ്ദീ​ഖ് മു​സ്​​ലി​യാ​ര്‍ മ​ക്ക​ര​പ്പ​റ​മ്പ്, അ​ഹ്​​മ​ദ​ലി കോ​ഡൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ഞ്ചേ​രി: എ​സ്.​വൈ.​എ​സ് മ​ഞ്ചേ​രി സോ​ൺ ക​മ്മി​റ്റി പ​യ്യ​നാ​ട്ട്​ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി സം​ഗ​മം കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​കെ. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​കെ.​എ​സ്. മാ​ധ​വ​ൻ, എ​സ്.​വൈ.​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി കി​നാ​ലൂ​ർ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

എ​സ്.​വൈ.​എ​സ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സൈ​നാ​ർ സ​ഖാ​ഫി കു​ട്ട​ശ്ശേ​രി, അ​സീ​സ് സ​ഖാ​ഫി എ​ല​മ്പ്ര, സു​ലൈ​മാ​ൻ സ​അ​ദി, യു.​ടി.​എം. ശ​മീ​ർ പു​ല്ലൂ​ർ, ഫൈ​സ​ൽ വെ​ള്ളി​ല, മു​നീ​ർ പൂ​ച്ചേ​ങ്ങ​ൽ, സി.​കെ. ശാ​ക്കി​ർ സി​ദ്ദീ​ഖി, സൈ​ഫു​ദ്ദീ​ൻ പൂ​ക്ക​ള​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ബ​ന്ധ അ​വ​ത​ര​ണം, പ്ര​മേ​യം, വി​പ്ല​വ​ഗാ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Tags:    
News Summary - S. Y. S. Malabar Memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.