താ​നൂ​ർ ഗ​വ. റീ​ജ​ന​ൽ ഫീ​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ വെ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​ദ​സ്സ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തും -മന്ത്രി വി. അബ്ദുറഹിമാൻ

താനൂർ: ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തുമെന്നും കളരി, കരാട്ടേ, കുങ്ഫു തുടങ്ങിയ ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആബിദ് വടക്കയിൽ, പ്രിൻസിപ്പൽ പി. മായ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കോട്ടിൽ, പ്രധാനാധ്യപകൻ എൻ.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Tanur Fisheries School will be upgraded to Sports School - Minister V. Abdurrahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.