താ​നൂ​രി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 150 ല​ക്ഷം

താ​നൂ​ർ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 22 റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ 150 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ണ്ഡ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​റി​യി​ച്ചു.

താ​നാ​ളൂ​ർ, നി​റ​മ​രു​തൂ​ർ, ഒ​ഴൂ​ർ, ചെ​റി​യ​മു​ണ്ടം, പൊ​ന്മു​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച റോ​ഡു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് വ​ഴി വ​ലി​യ റോ​ഡു​ക​ൾ​ക്ക് നേ​ര​ത്തേ ഫ​ണ്ട​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ ഫ​ണ്ട​നു​വ​ദി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - 150 lakhs for road rehabilitation in Tanur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.