താനൂർ: ബൈക്ക് മോഷണക്കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അക്വിബ് എന്ന ആഷിക് (21), പൊക്ലിയെൻറ പുരക്കൽ റസൽ (19), ആലുങ്ങൽ ബീച്ച് സ്വദേശി കുഞ്ഞിക്കണ്ണെൻറ പുരക്കൽ മുഹമ്മദ് ഹുസൈൻ എന്ന അമീൻ (24) എന്നിവരെയാണ് താനൂർ സി.ഐ പി. പ്രമോദും സംഘവും പിടികൂടിയത്.
വ്യാഴാഴ്ച പിടികൂടിയ ആറുപേരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹന പരിശോധന ശക്തമാക്കിയിരുന്നു. തുടർന്നാണ് രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് ബൈക്കുകൾ പിടിച്ചെടുത്തു. ഒന്ന്, രണ്ട് പ്രതികളെ വാഹന പരിശോധനക്കിടെ താനൂർ ടൗണിൽനിന്നും, മൂന്നാം പ്രതിയെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
നവംബർ 14ന് പരപ്പനങ്ങാടി പുത്തരിക്കലിൽനിന്ന് മോഷ്ടിച്ച ബുള്ളറ്റിൽ അക്വിബിെൻറ കാമുകിയെ കാണുന്നതിനായി മറ്റ് രണ്ടുപേരെയും കൂട്ടി കൊല്ലത്തെത്തി. തുടർന്ന് തെന്മലയിലെത്തി ബുള്ളറ്റ് വിറ്റതിനുശേഷം ചാത്തല്ലൂരിൽനിന്ന് പൾസർ ബൈക്ക് മോഷണം നടത്തുകയായിരുന്നു. വരുന്നവഴിയിൽ അക്വിബ് തൃശൂരിൽ ഇറങ്ങി.
മറ്റു രണ്ടുപേർ യാത്ര തുടരവെ റസൽ ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടു. രണ്ടുപേർക്കും പരിക്ക് പറ്റി. സേഫ്റ്റി പിൻ, സ്ക്രൂ ഡ്രൈവർ എന്നിവ ഉപയോഗിച്ച് ലോക്ക് പൊട്ടിച്ചാണ് േമാഷണം നടത്താറുള്ളതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സി.ഐ പ്രമോദ്, എസ്.ഐ എൻ. ശ്രീജിത്ത്, എസ്.ഐമാരായ ഗിരീഷ്, വിജയൻ, എ.എസ്.ഐ പ്രദീഷ്, സീനിയർ സി.പി.ഒമാരായ കെ. സലേഷ്, ഷംസാദ്, സിവിൽ പൊലീസ് ഓഫിസർമാരായ സബറുദ്ദീൻ, വിമോഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.