താനൂർ: കനത്ത മഴയിൽ പനങ്ങാട്ടൂരിൽ സ്വകാര്യ ഇരുനില കെട്ടിടം പൊളിഞ്ഞ് നിലംപൊത്താറായ നിലയിൽ. നഗരസഭ വാർഡ് 12ൽ പഴക്കമേറിയ ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് പ്രദേശവാസികൾക്ക് ഭീഷണിയായി അപകടാവസ്ഥയിൽ തുടരുന്നത്. രണ്ട് മാസം മുമ്പ് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നുവീണിരുന്നു. നാലു ദിവസം മുമ്പ് മഴ ശക്തമായപ്പോൾ ഓടും മരവും അടക്കം ചില ഭാഗങ്ങൾ താഴേക്ക് പതിച്ചിരുന്നു. ഗ്രാമത്തിലെ ഏക വായനശാലയായ പാർക്ക് ഗ്യാങ് ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് കടകളുമുണ്ട്. മുകൾനിലയിലാണ് വായനശാല പ്രവർത്തിക്കുന്നത്.
കല്ലും മരവും ദ്രവിച്ച അവസ്ഥയിലാണ്. മഴയും കാറ്റും ശക്തി പ്രാപിക്കുന്നതോടെ കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. വായനശാലയിലും സമീപ കടകളിലും രാവിലെ മുതൽ വൈകീട്ട് വരെ ധാരാളം ആളുകളുണ്ടാകാറുണ്ട്. അടിയന്തരമായി കെട്ടിടം പൊളിച്ചു മാറ്റുകയോ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയോ വേണമെന്ന് വയനശാല സംരക്ഷണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.