താനൂർ: സഹകരണ ബാങ്കുകൾ സാധാരണക്കാരന്റെ ആശാകേന്ദ്രമായി മാറിയിട്ടുണ്ടെന്നും സഹകരണ മേഖലക്ക് പൊതുജനങ്ങളുടെ പിന്തുണ കൂടുതൽ ആവശ്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. താനാളൂർ സഹകരണ ബാങ്കിന് വട്ടത്താണിയിൽ നിർമിച്ച പുതിയ ഹെഡ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് വി.പി.ഒ. മുഹമ്മദ് അസ്ഗർ അധ്യക്ഷത വഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റുമാരായ വി.പി.എം. അബ്ദുറഹ്മാൻ, കെ.വി.മൊയ്തീൻ കുട്ടി, മാടമ്പാട്ട് ഹനീഫ എന്നിവരെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ആദരിച്ചു.
സെക്രട്ടറി ഇൻ ചാർജ് പി.കെ. സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.അഹമ്മദ് സ്മാരക കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങളും മൊബൈൽ ബാങ്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫിയും നിർവഹിച്ചു.
മൊബൈൽ ആപ്പ് ലോഞ്ചിങ് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്തും താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലികയും ചേർന്ന് നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു.
തിരൂർ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ ഇ.ജയൻ, നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഇസ്മായിൽ, താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, ജോയന്റ് രജിസ്ട്രാർ (ജനറൽ) ഇൻചാർജ് എം.ശ്രീഹരി, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം ടി.ഹരിദാസൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി.അഷ്റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.മൊയ്തീൻ കുട്ടി, സെക്രട്ടറി ടി.പി.എം. മുഹ്സിൻ ബാബു, ഡി.സി.സി സെക്രട്ടറി ഒ.രാജൻ, യു.ഡി.എഫ് മണ്ഡലം കൺവീനർ രത്നാകരൻ, സി.പി.ഐ പ്രതിനിധി പി.എസ്. സഹദേവൻ, ഡയറക്ടർമാരായ ടി.അനിൽ, പി.എ. മുഹമ്മദ് മുസ്തഫ, കെ.ഹംസക്കോയ, പി.എസ്. ഹമീദ് ഹാജി, കെ.പി. ഹബീബ് റഹ്മാൻ, എം.എം.അലി, പി.അബ്ദുറഹ്മാൻ, കെ.അബ്ദുന്നാസർ, എം. മുഹമ്മദ് ഫൈസൽ, പി.പി. നൂർജഹാൻ, ഇ.സാജിദ, യു. സീനത്ത്, സ്റ്റാഫ് സെക്രട്ടറി ഷാഹിന നിയാസി എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. കൃഷ്ണൻ സ്വാഗതവും എ. മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.