കായിക മേഖല മാറ്റങ്ങളുടെ പാതയിൽ -വി. അബ്ദുറഹിമാൻതാനൂർ: സംസ്ഥാനത്തെ കായികരംഗം വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തൊട്ട് 1,500 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കായിക രംഗത്ത് നടന്നുവരികയാണെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച താനൂർ നിയോജക മണ്ഡലത്തിലെ നാലു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയെ സംബന്ധിച്ചിടത്തോളം നിരവധി സ്റ്റേഡിയങ്ങൾ നിർമിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഞ്ചേരി സ്റ്റേഡിയമാണ്. 45 കോടി രൂപയാണ് കിഫ്ബി മുഖാന്തരം ലഭിച്ചത്.
ഓരോ ജില്ലക്കും അനുവദിക്കുന്ന ജില്ല സ്റ്റേഡിയങ്ങളുടെ ഭാഗമായാണ് മുൻ ഫുട്ബോൾ താരം മൊയ്തീൻകുട്ടിയുടെ പേരിലുള്ള സ്റ്റേഡിയം നിർമിച്ചത്. മഹാത്മാഗാന്ധിയുടെ പേരാണ് കാട്ടിലങ്ങാടി സ്റ്റേഡിയത്തിന്ന ൽകിയിട്ടുള്ളത്.
ഉണ്യാലിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റേഡിയത്തിന് തീരദേശ മേഖലയുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മുൻമന്ത്രി സഖാവ് ഇ.കെ. ഇമ്പിച്ചിബാവയുടെ പേരാണ് നൽകിയിട്ടുള്ളത്.
താനാളൂർ പഞ്ചായത്ത് സ്റ്റേഡിയം ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിൽ അറിയപ്പെടും. താനൂർ ഫിഷറീസ് സ്കൂൾ സ്റ്റേഡിയം ധീരദേശാഭിമാനിയും ഖിലാഫത്ത് സമര പോരാളിയുമായിരുന്ന ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ പേരിൽ അറിയപ്പെടുമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.