താനൂർ: ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള സംഘം മാലിന്യനിർമാർജനത്തിനായി താനൂർ ഹാർബർ സന്ദർശിച്ചു. നഗരസഭ അധികൃതർ, ശുചിത്വ മിഷൻ, ഫിഷറീസ്, വില്ലേജ് തല ഫിഷറീസ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ നേരിടുന്ന ജൈവ അജൈവ മാലിന്യ നിർമാർജന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
ഇതിന് ശാശ്വത പരിഹാരത്തിനായി പദ്ധതികൾ തയാറാക്കാൻ കലക്ടർ, നഗരസഭ, എഫ്.എം.സി, ഫിഷറീസ്, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി കലക്ടറേറ്റിൽ യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. താനൂർ നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ, ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ, സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞ അനുലക്ഷ്മി, ശുചിത്വ മിഷൻ അംഗങ്ങളായ ഇ. കമറുദ്ദീൻ, ശങ്കരനാരായണൻ, ഫിഷറീസ് എ.ഡി.രാജേഷ്, കൗൺസിലർ മുസ്തഫ, ഹംസക്കോയ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.