താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ലുസിവ് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ. സെഫുന്നീസയുടെ നേതൃത്വത്തിൽ ഐ.ക്യൂ അസസ്സ്മെന്റ് ക്യാമ്പും ക്ലാസും നടന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് നടന്ന ക്ലാസ് സ്പെഷൽ എജുക്കേറ്റർ കെ. നൂറുദ്ദീൻ നയിച്ചു. രക്ഷിതാക്കൾ, അധ്യാപകർ എന്നിവരോടൊപ്പം തുഞ്ചൻപറമ്പ്, നൂർലേക്ക് എന്നിവിടങ്ങളിലേക്ക് നടത്തിയ സന്ദർശനം മാനസികോല്ലാസം നൽകുന്നതായി. സ്വയം പ്രതിരോധം, പരിരക്ഷ എന്നിവ കേന്ദ്രീകരിച്ച് സാദിഖലി ഗുരുക്കൾ പരിശീലന ക്ലാസ് നടത്തി. സ്കൂൾ കവാടത്തിന് സമീപം റിസോഴ്സ് റൂം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവയുടെ പണി പൂർത്തിയായി വരുകയാണ്.
താനൂർ നഗരസഭ കൗൺസിലർമാരായ സുചിത്ര സന്തോഷ്, ആരിഫ സലീം, രാധിക ശശികുമാർ, പി.ടി.എ പ്രസിഡന്റ് അലി ചിത്രംപള്ളി, എസ്.എം.സി ചെയർമാൻ അജിത് ബാൽ, പ്രിൻസിപ്പൽ ജി. ബിന്ദു, പ്രധാനാധ്യാപകൻ കെ.കെ. സുധാകരൻ, സുരേഷ് കാട്ടിലങ്ങാടി എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. സ്പെഷൽ എജുക്കേറ്റർ സബാനിയ, നോഡൽ ഓഫിസർ പി. പ്രബാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.