താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ഗൈഡ് ഭവെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1969ലെ പ്രഥമ സ്കൗട്ട് ബാച്ചിലെ അംഗങ്ങളെയും സ്കൂളിൽനിന്ന് രാജ്യ പുരസ്കാർ ലഭിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയിനിങ് കമിഷണർ കെ.എൻ. മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക, അംഗം കെ.വി. ലൈജു, താനൂർ ബ്ലോക്ക് പബായത്ത് അംഗം വി. ഖാദർ കുട്ടി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസർ കെ.ടി. വ്യന്ദകുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരായ എം.കെ. സക്കീന, വി.കെ. ബാല ഗംഗാധരൻ, പി.പി. മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് ഇ. അനോജ്, എസ്.എം.സി ചെയർമാൻ അനിൽ തലപ്പള്ളി, പ്രിൻസിപ്പൽ എം. ഗണേഷൻ, പ്രധാനാധ്യപകൻ എം. അബ്ദുസലാം,
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ജില്ല കമീഷണർ പി. രാജ് മോഹൻ, ജില്ല സെക്രട്ടറി സി.വി. അരവിന്ദ്, ജില്ല ട്രെയിനിങ് കമീഷണർ ബീജി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.