താനൂർ: ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് താനൂർ നഗരസഭയിലെ 16 കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പടിഞ്ഞാറെ കുന്നുംപുറം, ഓലപ്പീടിക എളാപ്പപ്പടി, എടക്കടപ്പുറം സൗത്ത്, ചിറക്കൽ പള്ളി, ചാപ്പപ്പടി, താനൂർ സർവിസ് സ്റ്റേഷൻ, തെയ്യാല റോഡ് ജങ്ഷൻ, പുതിയകടപ്പുറം മൊയ്തീൻ പള്ളി, കാരാട് ജുമാമസ്ജിദ്, ചീരാൻകടപ്പുറം പമ്പ്ഹൗസ്, പനങ്ങാട്ടൂർ വായനശാല, ഹാർബർ തെക്ക് ഭാഗം, വെമ്പാലം പറമ്പ് ബദർ പള്ളി പടിഞ്ഞാറ് ഭാഗം, മരക്കാർ കടപ്പുറം, പന്തക്കപ്പാടം, മോര്യ അത്താണി എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 28 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ൈസ് ചെയർപേഴ്സൻ സി.കെ. സുബൈദ, കെ.എൻ. മുത്തുക്കോയ തങ്ങൾ, എം.പി. അഷറഫ്, സി. മുഹമ്മദ് അഷറഫ്, കെ. സലാം, കോട്ടിൽ അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.