താനൂർ: പൂരപ്പുഴയിൽ വളർത്തിയ മത്സ്യ കൂടുകൃഷി വിളവെടുപ്പ് നൂറുമേനി വിജയം. പൂരപ്പുഴ അംബേദ്കർ ഗ്രാമം സ്വദേശി പള്ളത്ത് ഷൈജുവിെൻറയും സുഹൃത്തുക്കളുടെയും കൂടുകൃഷിയാണ് വിളവെടുത്തത്. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂട് കൃഷിക്ക് സഹായമേകിയത്. ഇരുമ്പ് പൈപ്പുപയോഗിച്ച് ഫ്രെയിമും നൈലോൺ വലകളും ഉപയോഗിച്ചാണ് കൂടുകൃഷിയൊരുക്കിയത്.
ഏകദേശം എട്ടുമാസം മുമ്പ് കൂടുകളിൽ നിക്ഷേപിച്ച കാളാഞ്ചിയാണ് വിളവെടുപ്പ് നടത്തിയത്. ഒന്നര കിലോ മുതൽ രണ്ടര കിലോ വരെയാണ് തൂക്കം. നൂറുകിലോയോളം മത്സ്യമാണ് വിൽപന നടത്തിയത്. മത്സ്യഫെഡ് മുൻ ജില്ല ഓഫിസർ അഹമ്മദ്കുട്ടി പഞ്ചാരയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം പി. ഉണ്ണികൃഷ്ണൻ, ദിപേഷ്, ഫിഷറീസ് കോഓഡിനേറ്റർ കെ. അലീന, പൊതുപ്രവർത്തകരായ ഭാസ്കരൻ, ഷഫീക്ക് പിലാതോട്ടത്തിൽ, ഷിബിൻ ടി. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.