താനൂര്‍: നിറമരുതൂര്‍ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഫ്രെബുവരി ഒമ്പതിന് ഉച്ചക്ക് രണ്ടിന് കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കുമെന്ന് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് വര്‍ഷ പദ്ധതിയിൽ പഞ്ചായത്തിലെ 17500 തെങ്ങുകളുടെ വികസനത്തിനായി 78 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ വാര്‍ഡില്‍നിന്നും ആയിരത്തോളം തെങ്ങുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ഇടവിള കൃഷികള്‍ക്കും ആനുകൂല്യമുണ്ട്. മുഖ്യമായും കേര കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രൂപത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആനുകൂല്യങ്ങള്‍ക്കായി ആദ്യ വര്‍ഷം തന്നെ 970 അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചു. ഓരോ വര്‍ഷവും 27 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തെങ്ങിന് വളം ചെയ്യല്‍, തടം തുറക്കല്‍, കേടായവ വെട്ടിമാറ്റല്‍, പുതിയവ വെച്ചുപിടിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവക്കെല്ലാം സഹായം ലഭ്യമാകും.
വാര്‍ത്തസമ്മേളനത്തില്‍ നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശേരി, പഞ്ചായത്ത് അംഗങ്ങളായ വി.ഇ.എം. ഇഖ്ബാല്‍, കേരഗ്രാമം പദ്ധതി പ്രസിഡന്റ് പി.പി. ഇസ്മായീല്‍, സെക്രട്ടറി സി.പി. സെയ്തു, കമ്മിറ്റി ട്രഷറര്‍ കുന്നുമ്മല്‍ ദാസന്, നിറമരുതൂര്‍ പഞ്ചായത്ത് കൃഷി ഓഫിസര്‍ കെ.കെ. അഞ്ജു, സെക്രട്ടറി ബോബി ഫ്രാൻസിസ്, പ്രഭാകരൻ പോഴത്ത്, ബാപ്പുട്ടി ഉണ്യാൽ, പ്രഭാകരൻ കോടഞ്ചേരി, സി. മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.