താനൂർ: നിരവധി മോഷണ, പീഡനക്കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിലായി. മുപ്പതോളം കേസുകളിൽ പ്രതിയായ കൂട്ടായി മാസ്റ്റർപടി കാക്കോച്ചിന്റെ പുരക്കൽ സഫ്വാനെയാണ് (33) താനൂർ പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പെൺകുട്ടി ക്ലാസിലെ അധ്യാപികയെ വിവര മറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കളും അധ്യാപകരും ചേർന്ന് താനൂർ പൊലീസിൽ പരാതി നൽകിയത്.
താനൂർ പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ് പ്രതി ഒളിവിൽ പോയിരുന്നു. സി.സി.ടി.വി കാമറകളും ഒട്ടനവധി മൊബൈൽ നമ്പറുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തന്ത്രപരമായി ദേവധാറിനടുത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂർ സി. ഐ. മാത്യു, എസ്.ഐ സുജിത്ത്, എ.എസ്.ഐമാരായ നിഷ, സജിനി, സി.പി.ഒമാരായ സുജിത്ത്, ലിബിൻ, സനൂപ്, രാകേഷ്, രമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലായി ഇരുപതോളം മോഷണക്കേസുകളും ഒട്ടനവധി വധശ്രമക്കേസുകളും നിലവിലുള്ള ഇയാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.