താനൂർ: ബോട്ട് ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയവരെ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പരാതി. രക്ഷാപ്രവർത്തനത്തിനിടെ മാരകമായി പരിക്കേറ്റവരുടെ ചികിത്സ ചെലവുകൾ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അപകട വിവരം അറിഞ്ഞയുടൻ സ്വന്തം ജീവൻ പോലും വക വെക്കാതെ കായലിലേക്ക് എടുത്തു ചാടിയ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളായിരുന്നു രക്ഷാപ്രവർത്തകരിൽ ഏറിയ പങ്കും.
ബോട്ടിന്റെ ഗ്ലാസ് തകർക്കാനുള്ള ശ്രമത്തിൽ മാരകമായി പരിക്ക് പറ്റിയ പലരും മുറിവ് പോലും വക വെക്കാതെ രക്ഷാപ്രവർത്തനത്തിൽ തുടരുകയായിരുന്നു. പ്രദേശത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് അന്നേ ദിവസത്തെ ചികിത്സ ചെലവുകൾ ആശുപത്രി അധികൃതർ സൗജന്യമാക്കിയതൊഴിച്ചാൽ തുടർ ചികിത്സകൾക്കോ പരിക്ക് കാരണമുണ്ടായ തൊഴിൽ നഷ്ടത്തിനോ സഹായം അനുവദിക്കാൻ സർക്കാർ സന്നദ്ധമായിട്ടില്ലെന്നാണ് രക്ഷാപ്രവർത്തകനായിരുന്ന ചിന്നൻ താനൂർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.