താനൂർ: ലഹരി വിപത്തിനെ നേരിടാൻ താനൂരിൽ ജനകീയ കൂട്ടായ്മ രൂപപ്പെടുന്നു. താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളജിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗം ചേർന്നു.

സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലിന് താനൂർ നഗരസഭ പരിധിയിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും പ്രതിനിധികൾ, ക്ലബുകൾ, മഹല്ല് ഭാരവാഹികൾ, ഖതീബുമാർ, പൊലീസ്, എക്സൈസ്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ വിപുലമായ കൺവെൻഷൻ വ്യാപാര ഭവനിൽ ചേരും.

പള്ളികളിൽ പ്രത്യേക ബോധവത്കരണം നടത്തും. മുനിസിപ്പാലിറ്റിയിലെ ഡിവിഷനുകൾ കേന്ദ്രീകരിച്ച് ശക്തമായ ജാഗ്രത സമിതികൾ രൂപവത്കരിക്കും.

നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷനായി. ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ സി.എം. അബ്ദുസ്സമദ് ഫൈസി, എം.പി അഷറഫ്, അഡ്വ. കെ.പി. സൈതലവി, ഫഖ്റുദ്ദീൻ ഹസനി തങ്ങൾ, വൈ.പി. ലത്തീഫ്, വി.പി. ശശികുമാർ, അബ്ദുൽ കരീം, കുഞ്ഞൻ ബാവ, ടി.വി. കോയ, ആഷിഖ്, സിദ്ദീഖ്, അബ്ദുൽ ലത്തീഫ്, ബി.പി. ഷഹീർ, ഇബ്രാഹിം, എൻ.എൻ. മുസ്തഫ, ടി.കെ.എൻ. നാസർ, എ.എം. യൂസഫ്, എം.കെ. അൻവർ സാദത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഷറഫ് കൺവീനറുമായി സമിതിക്ക് രൂപംനൽകി.

Tags:    
News Summary - Tanur is ready to fight against addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.