താനൂർ: ഒഴൂർ പഞ്ചായത്തിൽ വീണ്ടും കുറുക്കെൻറ പരാക്രമം. ഓമച്ചപ്പുഴ മേൽമുറി, പെരിഞ്ചേരി പ്രദേശങ്ങിളിൽ നാലുപേരെ കുറുക്കൻ കടിച്ചു പരിക്കേൽപിച്ചു.
സുരാജ് (16), ജിതേഷ് (40), മാമൻ (60), കുഞ്ഞാവ (60) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരെയും വീടിന് സമീപത്ത് നിൽക്കുന്നവരേയുമാണ് കുറുക്കൻ കടിച്ചത്. കടിയേറ്റയുടൻ മാമൻ എന്നയാൾ കുറുക്കനെ തളക്കാനും കൂട്ടിലടക്കാനും ശ്രമിച്ചെങ്കിലും മാമനെ കടിച്ച് സാരമായി പരിക്കേൽപിച്ച ശേഷം കുറുക്കൻ രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
പഞ്ചായത്ത് പ്രസിഡൻറ് കൊടിയേങ്ങൽ യൂസുഫിെൻറ നിർദേശാനുസരണം ഫോറസ്റ്റ് അധികൃതരെത്തി പരിശോധിച്ചെങ്കിലും കുറുക്കനെ കണ്ടെത്താനായില്ല. ഒഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ കുറച്ച് കാലമായി ഭീതിയോടെയാണ് കഴിയുന്നത്.
ഒരാഴ്ച മുമ്പ് അയ്യായ ഞാറ്റു തൊട്ടിപ്പാറ പ്രദേശത്ത് കുറുക്കൻ മൂന്ന് പേരേയും അഞ്ചാടുകളേയും കടിച്ചു പരിക്കേൽപിച്ചിരുന്നു. തെരുവുനായ്ക്കളുടെയും കുറുക്കൻമാരുടെയും അക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ പരിഹാരം വേണമെന്ന് ഒഴൂർ പഞ്ചായത്ത് ഭരണസമിതി ജില്ല കലക്ടറോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.