എടപ്പാൾ: തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ 'സ്മരണയിലും സാന്ത്വനമായി തങ്ങൾ' പ്രമേയത്തിൽ തവനൂർ വയോജന മന്ദിരത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. മന്ദിരത്തിലെ മുഴുവൻ അന്തേവാസികൾക്കും അന്നദാനവും പ്രവർത്തകർ ഒരുക്കിയിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും അന്തവാസികൾക്കൊപ്പം ഭക്ഷണം വിളമ്പിയും കഴിച്ചും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാഥിതിയായി.
തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. ജംഷീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി എം.പി. മുഹമ്മദ്കോയ, ആർ.കെ. ഹമീദ്, പി. കുഞ്ഞിപ്പ ഹാജി, വി.കെ.എം. ഷാഫി, ഐ.പി. ജലീൽ, അക്ബർ കുഞ്ഞു, വി.പി. റഷീദ്, വി.കെ.എ. മജീദ്, സ്വാലിഹ് തങ്ങൾ, സി.പി. ഷാനിബ്, പി.പി. ഫൈസൽ, സിദ്ദീഖ് മറവഞ്ചേരി, ഷുഹൈബ് ഹുദവി, അയ്യൂബ് ആലുക്കൽ, സാഹിർ മാണൂർ, സുലൈമാൻ മൂതൂർ എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.