രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

രാമനാട്ടുകര: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഇടവഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തനിക്ക് കുഞ്ഞ് ബാധ്യതയാവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിനോടു പറഞ്ഞു.

ഒരു മാസത്തില്‍ താഴെ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് പുറത്തിറങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളാണ് ഉടുപ്പ് ധരിച്ച് ചെറിയ പുതപ്പിൽ പൊതിഞ്ഞ നിലയിൽ തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിനു സമീപം ഇടവഴിയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന്റെ മാതാവ് ഫാത്തിമയെ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The child was found abandoned on the road in Ramanattukara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.