മലപ്പുറം: പട്ടർക്കടവ് വട്ടിപ്പറമ്പിൽ ആയുർവേദ ആശുപത്രിക്ക് സമീപത്തെ ചാത്തൻചിറ കരീമിന്റെ വീട്ടിലെ വിറകിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് 3.45 നായിരുന്നു സംഭവം. വീടിന്റെ മുകൾത്തട്ടിൽ കൂട്ടിയിട്ടിരുന്ന വിറകിനാണ് തീപിടിച്ചത്. പുകയുടെ സാന്നിധ്യം കണ്ട അയൽവാസിയാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. മലപ്പുറം ഫയർസ്റ്റേഷനിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റുകൾ ഏകദേശം അര മണിക്കൂർ പ്രവർത്തിച്ചാണ് തീ പൂർണമായും അണച്ചത്.
അഗ്നിരക്ഷസേന വൈദ്യുതിബന്ധം വിച്ചേദിച്ചതും ജനലുകൾ തുറന്നിട്ടതും അപകട സാധ്യത കുറച്ചു. വിറകുകൾക്കൊപ്പം പഴയ സാധനങ്ങളും കൂട്ടിയിട്ടിരുന്നതിനാലാണ് തീ വ്യാപിക്കാൻ കാരണമായത്. രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൽ സലീം, സീനിയർ ഫയർ ഓഫിസർ എസ്. ലെനിൻ, ടി. ജാബിർ, കെ. അഫ്സൽ, കെ.ടി. സാലിഹ്, കെ.പി. ജിഷ്ണു, സി.പി.അൻവർ, എച്ച്.ജി. സനു, സി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം 25,000 രൂപയുടെ നഷ്ടം സംഭവിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.