മേലാറ്റൂർ: കനത്ത മഴയിൽ ചെമ്മണിയോട് ഭാഗത്ത് രണ്ടിടങ്ങളിലായി മതിലും കിണറും ഇടിഞ്ഞുവീണു. താഴെ ചെമ്മാണിയോട് സ്വകാര്യ വ്യക്തിയുടെ വാടക ക്വാർട്ടേഴ്സിന് സമീപത്തെ കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലും നടപ്പാതയുമാണ് തോട്ടിലേക്ക് തകർന്ന് വീണത്.
ചെമ്മാണിയോട് ചാത്തോലിപ്പടി ആൽപ്പറ്റ മുസ്തഫയുടെ വീട്ടിലെ കിണറിന്റെ ആൾമറ കിണറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഏകദേശം 16 അടി താഴ്ചയുള്ള കിണറ്റിലേക്ക് ആൾമറ പൂർണമായും ഇടിയുകയായിരുന്നു. സമീപത്തെ കുളിമുറി ചുമരിനും തറക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് ആരും സമീപം ഇല്ലാതിരുന്നതിനാൽ ആളപായമില്ല.
മേലാറ്റൂർ ചെമ്മണിയോട് ഭാഗത്ത് ഇടിഞ്ഞുവീണ മതിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.