തിരുനാവായ: തിരുനാവായ ടൗണിൽ കാൽനടയാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുന്നു. ഇവിടെ കൈവരിയോടുകൂടിയ ഫൂട്ട്പാത്തും സീബ്രലൈനും നവീകരണവും വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
പൊതുപ്രവർത്തകൻ സൽമാൻ കരിമ്പനക്കൽ വിഷയം പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ പഠനം നടത്താനും എസ്റ്റിമേറ്റ് തയാറാക്കാനുമായി തിരൂരിലെ പൊതുമരാമത്ത് ഓവർസിയർ കെ. സമീനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തിരുനാവായയിൽ എത്തി. സർക്കാറിൽനിന്ന് അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.