തിരുനാവായ: സ്വപ്ന പദ്ധതിയായ തവനൂർ-തിരുനാവായ ഭാരതപ്പുഴ പാലത്തിന്റെ ടെസ്റ്റിങ് പൈലിങ് തുടങ്ങി. 1200 മീറ്റർ നീളം വരുന്ന പാലം ത്രിമൂർത്തി സംഗമത്തിലാണ് യാഥാർഥ്യമാകാൻ പോകുന്നത്. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തുമെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. 26 പേരിൽനിന്നാണ് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇരുവശത്തും നടപ്പാതയോടു കൂടിയ പാലത്തിന്റെ വീതി 11 മീറ്ററാണ്. ‘അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീ എൻഫോഴ്സ്ഡ് കോൺക്രീറ്റ് ടെക്നോളജി’ ഉപയോഗിച്ചാണ് പാലം പണിയുന്നത്.തിരുനാവായ-തവനൂർ മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന പാലം സർവോദയ മേളക്കെത്തുന്നവർക്കും അനുഗ്രഹമാണ്. പാലം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടുനിന്ന് പുത്തനത്താണി വഴി പൊന്നാനിയിലേക്ക് ദൂരം കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.