നിളയിൽ​ ഡി.ടി.പി.സിയുടെ രക്ഷാ​േബാട്ടുകളിലൊന്ന്​

നിളയിൽ വെള്ളമിറങ്ങി; പ്രളയ ഭീഷണി തൽക്കാലം നീങ്ങി

തിരുനാവായ: നിളയിൽ വെള്ളം രണ്ട് മീറ്ററോളം താഴ്ന്ന് പഴയ നിലയിലെത്തിയതും മഴയുടെ ശക്തി കുറഞ്ഞതും മൂലം തിരുനാവായ മേഖലയിൽ പ്രളയഭീഷണി തൽക്കാലം ഒഴിവായി.

നാലുമീറ്റർ ജലം ഉയർന്നാലാണ്​ അപകട ഭീഷണി ഉയരുക. കർക്കടകം കഴിയാൻ ഇനി ഒരാഴ്ച മാത്രം അവശേഷിക്കുകയും വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ്​ നാട്ടുകാരുടെ പ്രതീക്ഷ.

അതേസമയം, പുഴയോര പഞ്ചായത്തുകളുടെ ജാഗ്രത നിർദേശം പിൻവലിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.