തവനൂർ-തിരുനാവായ ഭാരതപ്പുഴ പാലം പൈലിങ് തുടങ്ങി
text_fieldsതിരുനാവായ: സ്വപ്ന പദ്ധതിയായ തവനൂർ-തിരുനാവായ ഭാരതപ്പുഴ പാലത്തിന്റെ ടെസ്റ്റിങ് പൈലിങ് തുടങ്ങി. 1200 മീറ്റർ നീളം വരുന്ന പാലം ത്രിമൂർത്തി സംഗമത്തിലാണ് യാഥാർഥ്യമാകാൻ പോകുന്നത്. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തുമെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. 26 പേരിൽനിന്നാണ് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇരുവശത്തും നടപ്പാതയോടു കൂടിയ പാലത്തിന്റെ വീതി 11 മീറ്ററാണ്. ‘അൾട്രാ ഹൈ പെർഫോമൻസ് ഫൈബർ റീ എൻഫോഴ്സ്ഡ് കോൺക്രീറ്റ് ടെക്നോളജി’ ഉപയോഗിച്ചാണ് പാലം പണിയുന്നത്.തിരുനാവായ-തവനൂർ മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന പാലം സർവോദയ മേളക്കെത്തുന്നവർക്കും അനുഗ്രഹമാണ്. പാലം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടുനിന്ന് പുത്തനത്താണി വഴി പൊന്നാനിയിലേക്ക് ദൂരം കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.