തിരൂരങ്ങാടി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റമദാൻ വ്രതമെടുത്ത് ബാബുമോൻ. ജനപ്രതിനിധി കൂടിയായ ബാബുമോൻ തെന്നല -കുറ്റിപ്പാല നന്നാർകോട്ട് ചെള്ളിക്കുട്ടി--ചക്കി ദമ്പതികളുടെ മകനാണ്. 22ാമത്തെ വയസ്സിൽ ജോലിക്കായി ദുബൈയിലെത്തി.
അന്ന് മുറിയിലുണ്ടായിരുന്നവരെല്ലാം നോമ്പ് എടുത്തപ്പോൾ അവർക്കൊപ്പം വ്രതമെടുത്താണ് തുടക്കം. ഇപ്പോൾ നാട്ടിലെത്തിയിട്ടുള്ള മൂന്നാം വർഷത്തിലും ഇതിന് ഒരു മാറ്റവുമില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെന്നല പഞ്ചായത്തിലേക്ക് കോൺഗ്രസ് സീറ്റിൽ മത്സരിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനാണിപ്പോൾ. രാവിലെ വാർഡിലും പഞ്ചായത്തിലും ഇറങ്ങിയാൽ വൈകീട്ട് നോമ്പുതുറക്കാണ് വീട്ടിൽ എത്തുക. ലോകത്ത് ഒരുപാട് പാവപ്പെട്ടവർ പട്ടിണി അനുഭവിക്കുന്നുണ്ട്.
അവരോടുള്ള ഐക്യപ്പെടലും ശരീരസംരക്ഷണത്തിെൻറ ഭാഗവുമായാണ് വ്രതം കൊണ്ടിരിക്കുന്നതെന്ന് 42കാരനായ ബാബുമോൻ പറഞ്ഞു. ഭാര്യ രമ്യയും മക്കളായ ആശിഷ്ബാബു, അനീഷ ബാബു എന്നിവർ പിന്തുണ നൽകി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.