തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിയുടെ കുടിവെള്ള പദ്ധതി

തി​രൂ​ര​ങ്ങാ​ടി: അ​മൃ​ത് മി​ഷ​ന്‍ ജ​ല​പ​ദ്ധ​തി​യി​ല്‍ 15.56 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത് മി​ഷ​ന്‍ സം​സ്ഥാ​ന​ത​ല ഉ​ന്ന​ത​ത​ല യോ​ഗം ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​തോ​ടെ തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത് 46 കോ​ടി രൂ​പ​യൂ​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി. ക​ല്ല​ക്ക​യം ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ല്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ 10 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ക്ക് പു​റ​മെ സ്റ്റേ​റ്റ് പ്ലാ​നി​ല്‍ 14 കോ​ടി രൂ​പ​യു​ടെ ക​ല്ല​ക്ക​യം ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ സാ​ങ്കേ​തി​കാ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ച്ചു തു​ട​ങ്ങി.

ന​ഗ​ര​സ​ഞ്ച​യം പ​ദ്ധ​തി​യി​ല്‍ നാ​ലു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​മ്മാ​ട് ടാ​ങ്കി​ലേ​ക്ക് പു​തി​യ പ​മ്പി​ങ് മെ​യി​ന്‍ ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​ന്ന​ര കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ര്‍ ക്ഷ​ണി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് നേ​രി​ട്ട് ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​റും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ല്ല​ക്ക​യ​ത്തു​നി​ന്ന് പു​തി​യ പ​മ്പി​ങ് മെ​യി​ന്‍, ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍, മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍, റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, ജ​ല​സം​ഭ​ര​ണി തു​ട​ങ്ങി​യ​വ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കും. വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ക​രി​പ​റ​മ്പ്, ച​ന്ത​പ്പ​ടി, ക​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ ജ​ല​സം​ഭ​ര​ണി​ക​ള്‍ നി​ര്‍മി​ക്കും.

എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള സ​ർ​വേ​യും പൂ​ര്‍ത്തി​യാ​യി വ​രു​ന്നു. ക​ല്ല​ക്ക​യ​ത്ത് പ്ര​തി​ദി​നം 72 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പു​തി​യ ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ക​ല്ല​ക്ക​യം പ​ദ്ധ​തി​യി​ലെ പു​തി​യ കി​ണ​റ്റി​ല്‍നി​ന്ന് ഈ ​മാ​സം പ​മ്പി​ങ് തു​ട​ങ്ങും.

ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​മൃ​ത് മി​ഷ​ന്‍ സം​സ്ഥാ​ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഇ​ഖ്ബാ​ല്‍ ക​ല്ലു​ങ്ങ​ല്‍ പ​ങ്കെ​ടു​ത്തു. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ച തി​രൂ​ര​ങ്ങാ​ടി​യു​ൾ​പ്പെ​ടെ ര​ണ്ട് ന​ഗ​ര​സ​ഭ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്. കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ​യു​ടെ​യും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ​യും ഊ​ര്‍ജി​ത​മാ​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​വി​ധ അ​നു​മ​തി​ക​ള്‍ ല​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്, അ​വ​ലോ​ക​ന​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ കെ.​പി. മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. സു​ഹ്‌​റാ​ബി, ഇ​ഖ്ബാ​ല്‍ ക​ല്ലു​ങ്ങ​ല്‍, സി.​പി. ഇ​സ്മാ​യി​ല്‍, എം. ​സു​ജി​നി, വ​ഹീ​ദ ചെ​മ്പ, ടി. ​മ​നോ​ജ്കു​മാ​ര്‍, കെ. ​അ​ജ്മ​ല്‍, ഇ. ​നാ​സ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - In Tirurangadi Municipality 46 crore drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.