തിരൂരങ്ങാടി നഗരസഭ; 15.56 കോടിയുടെ അമൃത് പദ്ധതിക്ക് ടെൻഡര്‍

തി​രൂ​ര​ങ്ങാ​ടി: ന​ഗ​ര​സ​ഭ​യി​​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന 15.56 കോ​ടി​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ര്‍ ഏ​റ്റെ​ടു​ത്ത് എ.​ബി.​എം ഫോ​ര്‍ ബി​ല്‍ഡേ​ഴ്സ് ക​മ്പ​നി.

ക​ക്കാ​ട് ടാ​ങ്ക് (ഒ​മ്പ​ത് ല​ക്ഷം ലി​റ്റ​ര്‍), ക​ല്ല​ക്ക​യം പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണം, പ​മ്പി​ങ് ലൈ​ന്‍, ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍, ആ​യി​രം ഹൗ​സ് ക​ണ​ക്ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ആ​ഴ്ച തു​റ​ന്ന ടെ​ൻ​ഡ​റി​ല്‍ 11.50 കോ​ടി​യു​ടെ വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ എ.​ബി.​എം ഫോ​ര്‍ ബി​ല്‍ഡേ​ഴ്സ് ക​മ്പ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ 30 കോ​ടി​യോ​ളം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ യാ​ഥാ​ർ​ഥ്യ​മാ​കു​ക. സ്റ്റേ​റ്റ് പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി 15-6-2022ന് ​ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ ച​ന്ത​പ്പ​ടി ടാ​ങ്ക്, പ​മ്പി​ങ് മെ​യി​ന്‍ ലൈ​ന്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, ക​രി​പ​റ​മ്പ് ടാ​ങ്ക്, വി​ത​ര​ണ ശൃം​ഖ​ല, റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, പൈ​പ്പ് ലൈ​ന്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ടെ​ൻ​ഡ​റാ​യ​ത്. അ​മൃ​ത് പ​ദ്ധ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ നേ​ര​ത്തെ ടെ​ൻ​ഡ​ര്‍ ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ തു​ട​ര്‍ന്ന് കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ​യും തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ​ഖ്ബാ​ല്‍ ക​ല്ലു​ങ്ങ​ലും ഇ.​പി. ബാ​വ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ട്ട​ര്‍ അ​തോ​റി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു.

ഈ ​ച​ര്‍ച്ച​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ റീ ​ടെ​ന്‍ഡ​ര്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ല​പ്പു​റ​ത്ത് വാ​ട്ട​ര്‍ അ​തോ​റി​റ്റി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ടെ​ൻ​ഡ​ര്‍ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കെ.​പി. മു​ഹ​മ്മ​ദ്കു​ട്ടി, വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍മാ​ന്‍ ഇ​ഖ്ബാ​ല്‍ ക​ല്ലു​ങ്ങ​ല്‍, ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ര്‍മാ​ന്‍ സി.​പി. ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു. ടെ​ൻ​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​യാ​ല്‍ എ​ത്ര​യും വേ​ഗം നി​ര്‍മാ​ണം തു​ട​ങ്ങു​മെ​ന്ന് ക​രാ​റെ​ടു​ത്ത എ.​ബി.​എം ഫോ​ര്‍ ബി​ല്‍ഡേ​ഴ്സ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. അ​യ്യൂ​ബ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ന​ജീ​ബ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Tirurangadi Municipal Corporation; 15.56 crore tender for Amrit project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.