കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാളികാവ് പൊലീസിെൻറ പിടിയിലായി. ഗ്രാമിന് 600 ഡോളർ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് കണ്ടെടുത്തത്.
ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫൽ(40), വടക്കുംപറമ്പൻ ആശിഷ് (25), നെച്ചിയിൽ ജിതിൻ (24) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ച ഒന്നിന് ചോക്കാട് വിത്ത് ഫാം പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
സി.ഐ ജോതീന്ദ്രകുമാറിെൻറ നിർദേശപ്രകാരം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ജീപ്പ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്താരാഷ്ട്രതല ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു.
ഇത് എങ്ങനെ എത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്. ക്രിസ്റ്റൽ മെത്ത്, ഐസ് മെത്ത് എന്ന പേരിലും ഈ മരുന്ന് അറിയപ്പെടുന്നുണ്ട്. എസ്.ഐ വിവേക്, എ.എസ്.ഐ പ്രതീപ്, സി.പി.ഒമാരായ സി.കെ. സജേഷ്, കെ.ടി. ആശിഫലി, കെ. പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.