തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സ്റ്റീഫൻ എന്ന ശ്രീബൺകുമാറിനെയാണ് (22) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.തിരൂരിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയെ കഴിഞ്ഞാഴ്ച കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്നാട്ടിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
പീഡനത്തിനിരയാക്കിയതായി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തിരൂർ സി.ഐ എം.ജെ ജിജോ, എസ്.ഐ പ്രദീപ് കുമാർ, സീനിയർ സി.പി.ഒ. സരിത, സി.പി.ഒമാരായ വിവേക്, അക്ബർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.