ആ​ല​ത്തി​യൂ​ർ പ​ഞ്ഞ​ൻ​പ​ടി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും ഗു​ഡ്‌​സ് പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

തി​രൂ​ർ: ആ​ല​ത്തി​യൂ​രി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. കൊ​ണ്ടോ​ട്ടി മി​നി ഊ​ട്ടി സ്വ​ദേ​ശി ബ​ത്ത​ൽ​കു​മാ​ർ (25), കു​റു​മ്പ​ടി ച​ളി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (46), ന​ടു​വ​ട്ടം പ​ന്തീ​രാ​ങ്കാ​വ് സു​ധീ​ഷ് (38), ആ​ന​ക്ക​ര സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി (34), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​തേ​ന്ദ്ര​ൻ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ല​ത്തി​യൂ​ർ ഇ​മ്പി​ച്ചി​ബാ​വ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ല​ത്തി​യൂ​ർ പ​ഞ്ഞ​ൻ​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സും ബൊ​ലേ​റോ പി​ക്ക​പ്പ്‌​വാ​നും ബു​ള്ള​റ്റ് ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പി​ക്ക​പ്പ്‌​വാ​ൻ ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ കോ​ഴി​ക്കോ​ട്ടു​നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പ് വാ​നി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ബ​സി​ന്റെ മു​ൻ​ഭാ​ഗ​വും ബൈ​ക്കും ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. പി​ക്ക​പ്പ് വാ​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും പൊ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ആ​ല​ത്തി​യൂ​ർ-​ബി.​പി അ​ങ്ങാ​ടി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​തേ സ്ഥ​ല​ത്ത് സ്വ​കാ​ര്യ ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Tags:    
News Summary - Five people were injured - collision between a bus carrying Ayyappa devotees, a pick-up van and a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.