തിരൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ തിരൂർ റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്റ്റേഷനിലെ രണ്ടാമത്തെ പ്രവേശന കവാടത്തില്‍ പാര്‍ക്കിങ് ഏരിയ സംവിധാനം, മേല്‍ക്കൂര നിർമാണത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തി, ഒന്നാം പ്ലാറ്റ് ഫോം നവീകരണം, പ്ലാറ്റ് ഫോമുകളില്‍ ഷെല്‍ട്ടര്‍ നിര്‍മാണത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
പ്ലാറ്റ് ഫോമുകളില്‍ ഷെല്‍ട്ടര്‍ നിർമാണത്തിന്റെ ഫൗണ്ടേഷൻ പ്രവൃത്തി, തിരൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്രവേശന കവാടത്തില്‍ പാര്‍ക്കിങ് ഏരിയ സംവിധാനം എന്നിവയുടെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ 17.63 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ആഗസ്റ്റ് ആറിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി അമൃത് ഭാരത് പദ്ധതിക്ക് തറക്കല്ലിട്ടത്. ഇന്ത്യയിൽ 508 റെയിൽവേ സ്റ്റേഷനുകളിലാണ് ഒരേസമയം തറക്കല്ലിട്ടത്. കേരളത്തിൽ 27 റെയിൽവേ സ്റ്റേഷനുകളിലാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി 2033 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.