തിരൂർ: സി.പി.എം ജില്ല സമ്മേളന പ്രചാരണത്തിെൻറ ഭാഗമായി ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി തലക്കടത്തൂർ പുഴയിൽ ചൂണ്ടയിടൽ മത്സരം നടത്തി. ഞായറാഴ്ച വൈകീട്ട് തലക്കടത്തൂർ പാലത്തിന് സമീപത്തെ റോഡിലെ കൈവരിയിൽ നിരന്ന് നിന്നാണ് ചൂണ്ടയിട്ടത്.
അര മണിക്കൂർ സമയത്തിനുള്ളിൽ കൂടുതൽ ഭാരം മീൻ പിടിക്കുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. 220 ഗ്രാം മീൻ പിടിച്ച കാഞ്ഞിരക്കോൽ കുറിയോടത്ത് റഫീഖ് ഒന്നാം സ്ഥാനം നേടി. 120 ഗ്രാം മീൻ പിടിച്ച തലക്കടത്തൂർ മുണ്ടേക്കാട്ട് ഷഹലിനാണ് രണ്ടാം സ്ഥാനം.
ചൂണ്ടയിടൽ മത്സരം ചെറിയമുണ്ടം മുൻ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുസ്സലാം ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. എ.സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി. ശശിധരൻ, സുലൈമാൻ കോടനിയിൽ, സി. സുകുമാരൻ, സി.പി. സുൽഫത്ത്, സി.പി. അസൈനാറു കുട്ടി, സൈനുൽ ആബിദ്, സജീവ് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.