തിരൂർ: തിരൂർ പുഴ ആഴം കൂട്ടലിന്റെ ഭാഗമായി നഗരസഭ ഉടമസ്ഥതയിലുള്ള തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി തകർത്തതായി പരാതി. തിരൂർ പുഴയോട് ചേർന്നുള്ള തിരൂർ നഗരസഭ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയാണ് തകർത്തത്.
ഇതോടെ മഴ പെയ്താൽ തിരൂർ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതവരെ പുഴയിലേക്ക് ഒഴുകിപ്പോവുന്ന സ്ഥിതിയാണുള്ളത്. കൂടാതെ പുഴ ആഴം കൂട്ടലിന്റെ ഭാഗമായി ശേഖരിച്ച മണലിനോടൊപ്പം സംരക്ഷണ ഭിത്തിയുടെ സമീപമുള്ള മണലും കടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ജില്ല പഞ്ചായത്ത് നഗരസഞ്ചയനം പദ്ധതിയിലുൾപ്പെടുത്തിയാണ് തിരൂർ പുഴ ആഴം കൂട്ടി നവീകരിക്കുന്നത്. തിരൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.