തിരൂർ പുഴ ആഴംകൂട്ടൽ: നഗരസഭ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി തകർത്തതായി പരാതി
text_fieldsതിരൂർ: തിരൂർ പുഴ ആഴം കൂട്ടലിന്റെ ഭാഗമായി നഗരസഭ ഉടമസ്ഥതയിലുള്ള തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി തകർത്തതായി പരാതി. തിരൂർ പുഴയോട് ചേർന്നുള്ള തിരൂർ നഗരസഭ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയാണ് തകർത്തത്.
ഇതോടെ മഴ പെയ്താൽ തിരൂർ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാതവരെ പുഴയിലേക്ക് ഒഴുകിപ്പോവുന്ന സ്ഥിതിയാണുള്ളത്. കൂടാതെ പുഴ ആഴം കൂട്ടലിന്റെ ഭാഗമായി ശേഖരിച്ച മണലിനോടൊപ്പം സംരക്ഷണ ഭിത്തിയുടെ സമീപമുള്ള മണലും കടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ജില്ല പഞ്ചായത്ത് നഗരസഞ്ചയനം പദ്ധതിയിലുൾപ്പെടുത്തിയാണ് തിരൂർ പുഴ ആഴം കൂട്ടി നവീകരിക്കുന്നത്. തിരൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തി തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.