വെളിയങ്കോട്: പുഴകളും കായലുകളും കേന്ദ്രീകരിച്ച് അനധികൃത മത്സ്യബന്ധനം സജീവമായി. നരണിപ്പുഴയിൽ അനധികൃത തുരുമ്പ് മത്സ്യബന്ധനത്തിനെതിരെ (കായലിൽ ഓലയും മെടലും പ്രത്യേക രീതിൽ ഒരുക്കിയുള്ള മീൻപിടിത്തം) ഫിഷറീസ് വകുപ്പ് രംഗത്തിറങ്ങി. അനധികൃതമായി കായലിൽ ഇട്ട തുരുമ്പുകൾ നീക്കം ചെയ്തു. മത്സ്യങ്ങളുടെ സ്വാഭാവിക വളർച്ചക്ക് തടസ്സമായി കായലുകളിലും ജലാശയങ്ങളിലും അനധികൃതമായി തുരുമ്പ് ഇട്ടുള്ള മീൻപിടിത്തം വ്യാപകമായ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് രംഗത്തെത്തിയത്.
നരണിപ്പുഴയിലെ നൂറടി തോടിെൻറ സുഗമമായ ഒഴുക്കിന് തടസ്സമായ ഇത്തരം അനധികൃത മത്സ്യബന്ധന രീതികൾ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഫിഷറീസ് വകുപ്പ് ഇവ പൊളിച്ചുമാറ്റിയത്. പൊന്നാനിയിലെ ജലാശയങ്ങളിൽ നഞ്ചുകലക്കിയുള്ള അനധികൃത മത്സ്യബന്ധനവും വ്യാപകമാണ്. പൊന്നാനി കനോലി കനാലിലാണ് ഇത്തരത്തിലുള്ള മീൻപിടിത്തം വർധിച്ചിട്ടുള്ളത്.
ഇതിനായി മാരകമായ വിഷപദാര്‍ഥങ്ങളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മീന്‍പിടിത്തം നിയന്ത്രിക്കാനോ പരിശോധിക്കാനോ ബന്ധപ്പെട്ട വകുപ്പുകളും തയാറാകാറില്ലെന്ന ആക്ഷേപവുമുണ്ട്. പുഴ മലിനമാക്കുന്നതിനെതിരെയും തുരുമ്പ് പോലുള്ള നിർമിതികളും ക്വട്ടേഷൻ ക്ഷണിച്ച് വ്യാപകമായി പൊളിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. പൊന്നാനി ഫിഷറീസ് ഓഫിസർ കെ.എ. സുലൈമാൻ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അംജദ്, കോസ്റ്റൽ പൊലീസ് ഓഫിസർ പ്രണവേഷ്, റെസ്ക്യൂ ഗാർഡുമാരായ സെമീർ, സലീം, അൻസാർ, ദിനേഷ് എന്നിവർ ചേർന്നാണ് അനധികൃത നിർമാണങ്ങൾ പൊളിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.