തിരൂർ: ഫലസ്തീൻ ജനതയോട് ഇസ്രായേൽ സ്വീകരിക്കുന്ന നടപടി കാടത്തമാണെന്നും വിശ്വാസത്തിന്റെ കരുത്തിൽ ഫലസ്തീൻ ജനത അതിനെയെല്ലാം അതിജീവിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാർ പറഞ്ഞു. മലപ്പുറം വെസ്റ്റ് ജില്ല സമസ്ത ഏകോപന സമിതി തിരൂരിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രാർഥനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും വെടിവെച്ച് കൊല്ലുകയാണ് ഭീകരരാജ്യമായ ഇസ്രായേൽ ചെയ്യുന്നത്. ഇത് ലോകത്തെവിടെയും ഇല്ലാത്ത സംഭവമാണെന്നും ലോകജനത മുഴുവൻ ഫലസ്തീൻ ജനതക്ക് ഒപ്പമാണെന്നും ആലിക്കുട്ടി മുസ് ലിയാർ കൂട്ടിച്ചേർത്തു. എസ്.വൈ.എസ് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഫലസ്തീൻ ഐക്യദാർഢ്യ പ്രാർഥനക്ക് നേതൃത്വം നൽകി. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണവും അൻവർ സ്വാദിഖ് ഫൈസി ആമുഖപ്രഭാഷണവും നിർവഹിച്ചു.
സമസ്ത മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസക്കുട്ടി മുസ് ലിയാർ, കോറാട് സൈതാലിക്കുട്ടി ഫൈസി, എം.വി. ഇസ്മയിൽ മുസ് ലിയാർ എന്നിവർ സംസാരിച്ചു. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് പേരാണ് തിരൂർ ടൗൺഹാൾ പരിസരത്ത് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.