തിരൂർ: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് തിരൂരിൽ സ്വകാര്യ സന്ദർശനം നടത്തി.
അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂർ നടുവിലങ്ങാടിയിലെ വസതിയിലാണ് വെള്ളിയാഴ്ച രാത്രി 8.30ഓടെ ഡി.ജി.പി സന്ദർശനം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുട്ടി ഡോക്ടറുടെ നാലാം ചരമ വാർഷികം. ജീവിച്ചിരിക്കുമ്പോൾ കുട്ടി ഡോക്ടറോടും കുടുംബത്തോടും ഉണ്ടായിരുന്ന ഊഷ്മള ബന്ധത്തിന്റെ പേരിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സന്ദർശനം.
സംസ്ഥാന പൊലീസ് മേധാവിയെ കുട്ടി ഡോക്ടറുടെ കുടുംബവും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂർ കുട്ടി ഡോക്ടറുടെ വീട്ടിൽ ചെലവഴിച്ച ഡി.ജി.പി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. താനൂർ ഡി.വൈ.എസ്.പി വി.വി. ബെന്നി, തിരൂർ സി.ഐ എം.ജെ. ജിജോ ഉൾപ്പെടെയുള്ളവർ സംസ്ഥാന പൊലീസ് മേധാവിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.