തിരൂർ: കൂട്ടായി പടിഞ്ഞാറേക്കരക്ക് സമീപം കാട്ടിലപ്പള്ളിയിൽ കൊമ്പൻതറയിൽ സ്വാലിഹിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രാവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന. കാട്ടിലപ്പള്ളി കൊല്ലരിക്കൽ യാസീന്റെ വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് സ്വാലിഹിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീട്ടിൽനിന്ന് കുറച്ച് അകലെയായി സ്വാലിഹിന്റെ കാർ തകർക്കപ്പെട്ട നിലയിലാണ്.
കാർ കിടക്കുന്ന ഭാഗത്തുനിന്ന് ആക്രമിക്കപ്പെട്ട സ്വാലിഹ്, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യാസീന്റെ വീട്ടുവളപ്പിൽ എത്തിയെന്നാണ് കരുതുന്നത്. കാർ കിടക്കുന്ന സ്ഥലം മുതൽ മൃതദേഹം കിടക്കുന്ന യാസീന്റെ വീട് വരെ രക്തമുണ്ട്. കാറിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ച് തകർത്തിട്ടുമുണ്ട്. വെള്ളിയാഴ്ച രാത്രി പണ്ടായിലെ റോഡരികിൽ കൊല്ലപ്പെട്ട സ്വാലിഹും മറ്റൊരാളും തമ്മിൽ അടിപിടി ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച രാവിലെ ഏഴിനാണ് കൊലപാതക വാർത്ത നാട്ടുകാർ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.