തിരൂർ: ഓരുജല മത്സ്യകൃഷിയുമായി നീല വിപ്ലവം തീർക്കുകയാണ് തിരൂർ നഗരസഭ. ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെ ജനകീയ മൽസ്യകൃഷിയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്കാണ് തിരൂർ നഗരസഭ ഭരണസമിതി തുടക്കമിട്ടത്. തിരൂർ പുഴയുമായി ബന്ധപ്പെട്ട് മത്സ്യകൃഷിയുമായി വിവിധ പദ്ധതികളാണ് ആരംഭിച്ചത്.
നഗരസഭ 15-ാം വാർഡിൽ കാനാത്ത് പുഴയിൽ നിർമിച്ച പ്രത്യേക കൂട്ടിൽ കരിമീൻ കുഞ്ഞുങ്ങളെ നഗരസഭ ചെയർമാൻ കെ. ബാവ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 600 കരിമീൻ കുഞ്ഞുങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്. പി. കുഞ്ഞുമുഹമ്മദാണ് കൃഷി നടത്തുന്നത്.
ഒമ്പതാം വാർഡിൽ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന് സമീപത്തെ പുഴയോട് ചേർന്ന കുളത്തിലാണ് സമഗ്ര മൽസ്യകൃഷി നടത്തുന്നത്. പന്നികണ്ടത്തിൽ ജംഷീദ് റഫീഖിെൻറ നേതൃത്വത്തിൽ പുഴയോരത്തെ വയലിൽ വലിയ കുളം നിർമിച്ചാണ് ഇവിടെ കൃഷി ആരംഭിച്ചത്.
മൽസ്യകുഞ്ഞുങ്ങളെ വാർഡ് കൗൺസിലർ സാജിദ കബീർ മൂപ്പൻ നിക്ഷേപിച്ചു. മൽസ്യകൃഷിയുടെ ചടങ്ങുകളിൽ നഗരസഭ വൈസ് ചെയർപേഴ്സൻ പി സഫിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. വേണുഗോപാൽ, കെ.പി റംല, ഗീത പള്ളിയേരി, സെക്രട്ടറി എസ്. ബിജു, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.