തിരൂർ: പുതുതലമുറക്ക് പ്രചോദനമാകുകയാണ് 10ാം ക്ലാസ് വിദ്യാർഥിനിയായ ഹുസ്നയുടെ ജീവിതം. തിരൂർ പൂങ്ങോട്ടുകുളം സ്മാസ് ട്രാവൽസ് ഉടമയായ പിതാവിനെ സഹായിക്കാൻ കുട്ടിക്കാലത്ത് തന്നെ സമയം കണ്ടെത്തിയ ഹുസ്ന നിലവിൽ സ്ഥാപനത്തിലെ ടൂർ ഓപറേറ്ററാണ്. അഞ്ചാം ക്ലാസ് മുതലാണ് ട്രാവൽസ് രംഗത്തേക്കിറങ്ങിയത്.
കസ്റ്റമേഴ്സിനെ ഫോണിലൂടെ ബന്ധപ്പെടുന്നതും മാർക്കറ്റിങ്ങും ബുക്കിങ്ങും എല്ലാം ഹുസ്ന ഭംഗിയായി ചെയ്യും. പഠനത്തെ ബാധിക്കാതെയാണ് ഈ ജോലി. ട്രാവൽസ് നടത്തിപ്പിൽ മകൾ ഉഷാറായതോടെ പിതാവ് സ്മാസ് മുഹമ്മദിന് ജോലിഭാരം കുറഞ്ഞു. മറ്റ് ബിസിനസുകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുകയാണ് അദ്ദേഹം.
ട്രാവൽസിെൻറ മുഴുവൻ പ്രവർത്തനവും ഒറ്റക്ക് നിർവഹിക്കാനായെന്നും സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന വരുമാനം തെൻറ കാര്യങ്ങൾക്ക് ചെലവഴിക്കാനാകുന്നുണ്ടെന്നും 15 വയസ്സുകാരിയായ ഹുസ്ന പറയുന്നു. തിരൂർ ഫാത്തിമ മാതാ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. പച്ചാട്ടിരി പാലപ്പെട്ടി മുഹമ്മദ്-സഫിയ ദമ്പതികളുടെ മകളാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി സന സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.