തിരൂർ: കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിനും തിരൂരിൽ സ്റ്റോപ് അനുവദിക്കാത്ത റെയിൽവേയുടെ നടപടി ജില്ലയിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ളതാണെന്നും ഈ അവഗണനക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ. കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവേ സ്റ്റേഷൻ, ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റെയിൽവേ സ്റ്റേഷൻ എന്നീ ബഹുമതിയൊക്കെ ഉണ്ടായിട്ടും ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന ജില്ലക്ക് ഒരു സ്റ്റോപ് എന്ന സ്വപ്നം തടയുന്നതിന്റെ താൽപര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
തിരൂർ: രണ്ടാമതും കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചപ്പോഴും ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി. സ്ഥലം എം.പി എന്ന നിലയിൽ ഇ.ടി. മുഹമ്മദ് ബഷീർ ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും നിവേദനം നൽകിയതാണ്.
റെയിൽവേയുടെ ചുമതല വഹിക്കുന്ന നാട്ടുകാരൻ കൂടിയായ സംസ്ഥാന മന്ത്രി ഇക്കാര്യത്തിൽ കാണിക്കുന്ന മൗനം ജനം തിരിച്ചറിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കീഴേടത്തിൽ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജന. സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.വി. സമദ്, എ.കെ. സൈതാലികുട്ടി, വി.പി. ഉമ്മർ, ടി.ഇ. വഹാബ്, കെ. നൗഷാദ് എന്ന കുഞ്ഞിപ്പ, കെ.പി. അസീസ്, മനാഫ് പൂന്തല എന്നിവർ സംസാരിച്ചു.
തിരൂർ: രണ്ടാം വന്ദേ ഭാരത് ട്രെയിനിനും തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. എം. ബഷീർ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ കൗൺസിലർ അഡ്വ. എസ്. ഗിരീഷ് സംസാരിച്ചു. എം. ആസാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.