തിരൂർ: തിരൂർ നഗരസഭ നഗരത്തിലെ ഗതാഗത പരിഷ്കാരത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലയുള്ള ട്രാഫിക് സിഗ്നൽ ഉപകരണങ്ങൾ മഴയും വെയിലും കൊണ്ട് നശിക്കുന്നു.
20 ലക്ഷം രൂപ ചെലവഴിച്ചാണ് തിരൂർ നഗരസഭ ട്രാഫിക് പരിഷ്കാരത്തിനായി ഉപകരണങ്ങൾ കൊണ്ടുവന്നത്. തിരൂരിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്ങോട്ടുകുളത്തും താഴെപാലത്തും ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ എത്തിച്ചത്. അഞ്ചുമാസങ്ങൾക്കുമുമ്പാണ് സിഗ്നൽ ലൈറ്റുകളും മറ്റു ഇലക്ട്രോണിക്സ് സാമഗ്രികളും കേബിളുകളും കരാറുകാർ തിരൂരിലെത്തിച്ചത്. ഇരുമ്പ് പോസ്റ്റുകൾ പൂങ്ങോട്ടുകുളത്തും താഴെപാലത്തും റോഡരികിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും കേബിളുകളും തിരൂർ ടൗൺ ഹാൾ കോമ്പൗണ്ടിൽ കിടക്കാൻ തുടങ്ങിയിട്ട് അഞ്ചുമാസം പിന്നിട്ടു. ഒരാഴ്ചക്കുള്ളിൽ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അഞ്ചുമാസമായി ഇവ മഴയും വെയിലുമേറ്റ് നശിക്കുന്ന സ്ഥിതിയിലാണ്. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ തിരൂർ നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.