ഹെ​ല​ന്‍ കെ​ല്ല​ര്‍ ജേ​താ​വ് ഉ​മ​ര്‍ ഫാ​റൂ​ഖി​ന് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ല​ക്ഷ​ദ്വീപ് വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ഉ​മ​ര്‍ ഫാ​റൂ​ഖി​ന്റെ വാ​ക്കു​ക​ള്‍ ഇ​വ​ര്‍ക്ക് ഉ​യി​രും ഉ​ണ​ര്‍വും


തേ​ഞ്ഞി​പ്പ​ലം: ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി ല​ക്ഷ​ദ്വീ​പി​ന്റെ ക​ട​ലാ​ഴ​ങ്ങ​ളും ആ​കാ​ശ​വും താ​ണ്ടി​യ​തു​പോ​ലെ നി​ങ്ങ​ള്‍ ജോ​ലി​ക്കാ​യി സാ​ധ്യ​ത​ക​ളു​ടെ പു​തി​യ വാ​തി​ലു​ക​ള്‍ ക​ട​ന്നു​പോ​ക​ണം.. തി​രി​ച്ച് ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ത​ന്നെ മാ​ത്രം മ​ട​ങ്ങ​രു​ത്. ദ്വീ​പ് സ​മൂ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യം ലോ​ക​ത്തി​ന്റെ പ​ല​യി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍ത്ത​ണം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ആ​ന്ധ്രോ​ത്ത് ദ്വീ​പി​ലെ ഉ​മ​ര്‍ ഫാ​റൂ​ഖ് ഹെ​ല​ന്‍ കെ​ല്ല​ര്‍ അ​വാ​ര്‍ഡ് ഏ​റ്റു​വാ​ങ്ങി ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ല്‍ക്ക​ണ്ട് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്.

ല​ക്ഷ​ദ്വീ​പി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ക്കു​ന്ന ഉ​മ്മ​ര്‍ ഫാ​റൂ​ഖ് പു​ര​സ്‌​കാ​ര നി​റ​വി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് കാ​മ്പ​സി​ലെ 17 പേ​ര​ട​ങ്ങു​ന്ന ദ്വീ​പ് വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തി​യ​ത്. ക​വ​ര​ത്തി ഗ​വ. സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ലൈ​ബ്രേ​റി​യ​നാ​ണ് ഇ​ദ്ദേ​ഹം.

ക​ട​മ​ത്ത് ദ്വീ​പി​ലെ ഷാ​ബി​ര്‍ ഷാം, ​ക​വ​ര​ത്തി​യി​ലെ ഷ​ഫ​റു​ള്ള എ​ന്നി​വ​രു​മാ​യു​ള്ള പ്ല​സ്ടു പ​ഠ​ന​കാ​ല​ത്തെ സൗ​ഹൃ​ദ​മാ​ണ് ഉ​മ​ര്‍ ഫാ​റൂ​ഖി​നെ കാ​ലി​ക്ക​റ്റ് കാ​മ്പ​സി​ലെ​ത്തി​ച്ച​ത്. കാ​മ്പ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ അ​ദ്ദേ​ഹം കാ​മ്പ​സി​ല്‍ ചെ​ല​വ​ഴി​ച്ചു.

2010 മു​ത​ല്‍ ഉ​മ​ര്‍ ഫാ​റൂ​ഖ് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ല​ക്ഷ​ദ്വീ​പി​ല്‍ സ​ജീ​വ​മാ​ണ്. ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഹെ​ല​ന്‍ കെ​ല്ല​ര്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്. ദ്വീ​പി​ല്‍ ഭി​ന്ന​ശേ​ഷി അ​സോ​സി​യേ​ഷ​ന്‍ രൂ​പ​വ​ത്ക​രി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണ്.

News Summary - The words of Umar Farooq are a wake-up call for them.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.