വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറ ചോരക്കളമാവുമ്പോഴും അപകടങ്ങൾക്ക് ശാശ്വത പരിഹാരം നീളുന്നു. മാർച്ച് മാസത്തിൽ മാത്രം നാല് അപകടങ്ങളാണ് ഇവിടെയുണ്ടായത്. മൂന്ന് ചരക്ക് ലോറികളും ഒരു റോഡ് റോളറുമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെള്ളിയാഴ്ചത്തെ അപകടം ഒഴികെ മറ്റ് മൂന്ന് വാഹനങ്ങളും സുരക്ഷ ഭിത്തിയിലിടിച്ച് റോഡരികിൽ തന്നെ മറിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്ന ദേശീയപാത നിർമാണ കമ്പനിയുടെ റോഡ് റോളർ റോഡിൽ പതിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
രാത്രികാല അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വട്ടപ്പാറക്ക് മുകളിലെ പൊലീസ് സഹായ കേന്ദ്രത്തിൽ ഡ്രൈവർമാർക്ക് വ്യാപാരികളുടെ സഹകരണത്തോടെ കട്ടൻ ചായ വിതരണം ചെയ്തിരുന്നു. ഇത് നിലച്ചിട്ട് മാസങ്ങളായി. വട്ടപ്പാറ ഇറക്കത്തിൽ അപകട മുന്നറിയിപ്പ് നൽകുന്ന ലൈറ്റുകളിൽ ചിലത് കാര്യക്ഷമമല്ലാതായിട്ട് മാസങ്ങളായി.
പ്രധാന വളവിൽ സ്ഥാപിച്ച സി.സി.ടി.വികളും പ്രവര്‍ത്തനരഹിതമാണ്. അതേസമയം, അപകടമേഖലയായ വട്ടപ്പാറയും ഗതാഗതക്കുരുക്ക് രൂക്ഷമായ വളാഞ്ചേരി ടൗണും ഒഴിവാക്കി ദീർഘദൂര വാഹനങ്ങൾക്ക് പോകാൻ സൗകര്യമൊരുക്കുന്ന കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം ആരംഭിച്ച് 10 വർഷമായിട്ടും പ്രവർത്തനം ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.