വളാഞ്ചേരി: തലച്ചോറിലെ രക്തസ്രാവവും ഇരുവൃക്കകളുടെ തകരാറും മൂലം ദുരിതമനുഭവിക്കുന്ന നിർധന യുവാവിെൻറ ചികിത്സക്ക് കാരുണ്യമതികൾ സഹായം നൽകണമെന്ന് പുത്തനാഴി ഉണ്ണികൃഷ്ണൻ എന്ന കുഞ്ഞിമാനു കുടുംബ സഹായ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എടയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന പുത്തനാഴി ഉണ്ണികൃഷ്ണൻ എന്ന കുഞ്ഞിമാനു (43) തലച്ചോറിലെ രക്തസ്രാവം വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂറോ ഐ.സി.യു.വിൽ ചികിത്സയിലാണ്. അതിനിടെയാണ് ഇരുവൃക്കകളും തകരാറിലായതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കുഞ്ഞിമാനു രോഗിയായതിനെ തുടർന്ന് ലോട്ടറി വിറ്റായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഇദ്ദേഹത്തിെൻറ രണ്ട് കുട്ടികളും ജന്മനാ ശാരീരിക മാനസിക വൈകല്യം ബാധിച്ചവരാണ്. ഓലഷെഡുകൊണ്ടുള്ള വീട്ടിലാണ് താമസം. അസുഖം മൂലം ദുരിതമനുഭവിക്കുന്ന ഇവർക്ക് താമസിക്കാൻ സുരക്ഷിതമായ വീടുപോലുമില്ല.
എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗം എൻ. ഖദീജ, സമിതി കൺവീനർ നൗഫൽ കലമ്പൻ, കെ.കെ. ലിയാക്കത്തലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സമിതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.(A/C NO: 40647101086344, IFSC: KLGB 0040647 ). ഫോൺ: ഗോപിനാഥൻ (ചെയർമാൻ) 8943244317, നൗഫൽ കലമ്പൻ (കൺ): 9747920916, അൻവർ സലീം (ട്രഷറർ): 9526555573.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.