സ്വ​രാ​ജ് ലൈ​ബ്ര​റി​യി​ലേ​ക്ക് ഒ​രു​ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ നി​ർ​വ​ഹി​ക്കു​ന്നു

പുതുവത്സരത്തിൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ നഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക്

വ​ളാ​ഞ്ചേ​രി: പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ സ്വ​രാ​ജ് ലൈ​ബ്ര​റി​യി​ലേ​ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ 2023-24 വാ​ർ​ഷി​ക പ​ദ്ധ​യി​ൽ തു​ക വ​ക​യി​രു​ത്തി​യാ​ണ് വാ​ങ്ങി​യ​ത്. സ്വ​രാ​ജ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​നി​ൽ​നി​ന്നും മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എം. അ​ബ്ദു​ൽ ഗ​ഫൂ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് വാ​ലാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​വേ​ന്ദ്ര​നാ​ഥ് വ​ളാ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ള​രാം വാ​യ​ന​യി​ലൂ​ടെ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​ഡി.​എ​സ് അം​ഗം ഖൈ​റു​ന്നീ​സ​ക്ക് അം​ഗ​ത്വം ന​ൽ​കി നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​സി​ദ്ദീ​ഖ് ഹാ​ജി, ഉ​മ്മു​ഹ​ബീ​ബ, ഹ​സീ​ന വ​ട്ടോ​ളി, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഷി​ത റ​ഷീ​ദ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ഗ​ര​സ​ഭ ലൈ​ബ്രേ​റി​യ​ൻ നൂ​റു​ൽ ആ​ബി​ദ് നാ​ല​ക​ത്ത് സ്വാ​ഗ​ത​വും കൗ​ൺ​സി​ല​ർ ബ​ദ​രി​യ്യ മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ഗ​ര​സ​ഭ 11 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ച്ച് ലൈ​ബ്ര​റി ന​വീ​ക​രി​ച്ചി​രു​ന്നു. പു​സ്ത​ക​വ​ണ്ടി, പ്ര​തി​മാ​സ ച​ർ​ച്ച​ക​ൾ, വ​നി​ത, വ​യോ​ജ​ന, ബാ​ല കൂ​ട്ടാ​യ്മ എ​ന്നി​വ​ക്കും പ​രി​പാ​ടി​യി​ൽ രൂ​പം ന​ൽ​കി.

Tags:    
News Summary - Books worth lakhs of rupees to Municipal Swaraj Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.